തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഇനി സുഖം പ്രാപിക്കാനുള്ളത് 4 ശതമാനം രോഗികൾ മാത്രം

ജിദ്ദ: സൗദിയിൽ പുതുതായി 348 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 509 പേർക്ക് രോഗ മുക്തി ലഭിച്ചു. ഇനി സൗദിയിൽ 4.06 ശതമാനം രോഗികൾ മാത്രമാണു കൊറോണയിൽ നിന്ന് സുഖം പ്രാപിക്കാൻ ബാക്കിയുള്ളത്. നിലവിൽ 8708 പേരാണ് ചികിത്സയിലുള്ളത് .ഇതിൽ 842 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ എണ്ണം 5068 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്