തൊഴിലാളികളെ വഞ്ചിച്ച് പണം കൈക്കലാക്കിയ രണ്ട് വിദേശികൾ സൗദിയിൽ പിടിയിൽ
ഖസീം: വിദേശ തൊഴിലാളികളെ വഞ്ചിച്ച് അവരുടെ പണം കൈവശപ്പെടുത്തിയ രണ്ട് വിദേശികളെ അൽ ഖസീം പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് 23,000 റിയാൽ കണ്ടെടുത്തിട്ടുണ്ട്. നാല്പതിനും അൻപതിനും മുകളിൽ പ്രായമുള്ള രണ്ട് ഈജിപ്തുകാരാണു പ്രതികളെന്ന് ഖസീം പോലീസ് മീഡിയാ വാക്താവ് കേണൽ ബദ്ർ അൽ സഹ്ബാനി അറിയിച്ചു. പ്രതികളെ പബ്ളിക് പ്രോസിക്യൂഷനു കൈമാറുമെന്നും പോലീസ് വാക്താവ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
