തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിക്ക് പുറത്തേക്ക് അനധികൃതമായി പണമയച്ച വിദേശികൾ പിടിയിൽ

ഹായിൽ: സൗദിക്ക് പുറത്തേക്ക് അനധികൃത രീതിയിൽ പണമയച്ച മൂന്ന് വിദേശികൾ പിടിയിലായതായി ഹായിൽ പോലീസ് അറിയിച്ചു.

അനധികൃത രീതിയിൽ ഒരു മില്യൻ റിയാലിലധികം വരുന്ന തുക സൗദിക്ക് പുറത്തേക്കയച്ച 3 ബംഗ്ളാദേശികളാണു പിടിയിലായതെന്ന് പോലീസ് മീഡിയാ വാക്താവ് പറഞ്ഞു.

ചില വ്യാപാര സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്തായിരുന്നു ഇവർ പുറത്തേക്ക് പണമയച്ചിരുന്നത്.

ഏതാനും ആഴ്ചകൾക്ക് മുംബ് സൗദിയിൽ നിന്ന് അനധികൃത രീതിയിൽ പുറത്തേക്ക് പണമയച്ച ഇന്ത്യക്കാരും പിടിയിലായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്