സൗദി സമ്പദ് വ്യവസ്ഥ ശക്തമെന്ന് കൊറോണ പകർച്ചാവ്യാധി തെളിയിച്ചു; സൽമാൻ രാജാവ്
ജിദ്ദ: സൗദി സമ്പദ് വ്യവസ്ഥ ശക്തവും വഴങ്ങുന്നതുമാണെന്നും അതോടൊപ്പം വളർച്ചയും അഭിവൃദ്ധിയും വർദ്ധിപ്പിക്കാനുതകുന്നതാണെന്നും കൊറോണ പകർച്ചാ വ്യാധി തെളിയിച്ചുവെന്ന് സൗദി ഭരണാധികാരി സല്മാൻ രാജാവ് പറഞ്ഞു.
വൈവിധ്യവൽക്കരണത്തെ ഉത്തേജിപ്പിക്കുന്നതിനും അന്താരാഷ്ട്ര നിക്ഷേപം ഉയർത്തുന്നതിനുമുള്ള മികച്ച പ്രവർത്തനങ്ങളെക്കുറിച്ച് ജി 20 ചർച്ച ചെയ്തതായി സൽമാൻ രാജാവ് അറിയിച്ചു.
വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തിനൊപ്പം നീങ്ങാനും യുവാക്കൾക്ക് വാഗ്ദാനവും ഉറച്ചതുമായ സാമ്പത്തിക ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാനും ജി 20 രാജ്യങ്ങൾ ജാഗ്രത പുലർത്തുന്നുണ്ട്.
ജി 20 അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് കൊണ്ട് കൊറോണയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിലും മനുഷ്യ ജീവൻ രക്ഷിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഏകീകരിക്കുന്നതിലും സൗദി അറേബ്യ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് സൽമാൻ രാജാവ് ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa