ആയിരക്കണക്കിനു വിദേശികൾക്ക് ഭീഷണിയാകും; മാർക്കറ്റിംഗ് പ്രൊഫഷനുകളിൽ സൗദിവത്ക്കരണം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതി
സ്വകാര്യമേഖലയിലെ മാർക്കറ്റിംഗ് പ്രൊഫഷനുകളിൽ സൗദികളെ പരിശീലിപ്പിക്കുന്നതിനും യോഗ്യരാക്കുന്നതിനും തൊഴിൽ നൽകുന്നതിനുമായി മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം, മാനവ വിഭവശേഷി വികസന ഫണ്ട്, മാർക്കറ്റിംഗ് അസോസിയേഷൻ എന്നീ വിഭാഗങ്ങൾ സഹകരണ കരാറിൽ ഒപ്പുവച്ചു.
തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് സൗദികളുടെ കഴിവുകൾ വികസിപ്പിച്ച് മാർക്കറ്റിംഗ് പ്രൊഫഷനുകളിലേക്ക് സജ്ജരാക്കുന്നതിനായിരിക്കും കരാർ പ്രകാരം മൂന്ന് വിഭാഗങ്ങളും പ്രവർത്തിക്കുക. ഇതിനായി വിവിധ ട്രൈനിംഗ് പദ്ധതികൾ അടക്കം ഒരുക്കിയിട്ടുണ്ട്.
പരിശീലനം ലഭിച്ച സൗദികൾ മാർക്കറ്റിംഗ് മേഖലയിൽ ലഭ്യമാകുന്നതോടെ ഈ മേഖലയിലുള്ള വിദേശ തൊഴിലാളികൾക്ക് പകരം സ്വദേശികളെത്തന്നെ നിയമിക്കാനാകുമെന്നാണു അധികൃതരുടെ പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa