സൗദിയിലെ അസീർ പ്രവിശ്യയിൽ നേരിയ ഭൂചലനം
സൗദിയിലെ അസീർ പ്രവിശ്യയിൽ ബുധനാഴ്ച വൈകുന്നേരം നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു.
അസീർ പ്രവിശ്യയിലെ ഖമീസ് മുഷൈത്തിനു 10 കിലോമീറ്റർ തെക്ക് ഭാഗത്തായാണു ഭൂചലനം അനുഭവപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.
റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 2.5 കിലോമീറ്റർ ആഴത്തിലായിരുന്നു സംഭവിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
