തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലെ ഒമ്പത് പ്രവിശ്യകളിൽ ശക്തമായ മഴക്കും പൊടിക്കാറ്റിനും സാധ്യത

ജിദ്ദ: സൗദിയിലെ വിവിധ പ്രവിശ്യകളിൽ സമീപ ദിനങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.

അടുത്ത ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെയാണു മഴയും കാറ്റും ഉണ്ടാകുകയെന്ന് പ്രവചനത്തിൽ സൂചിപ്പിക്കുന്നു.

മക്ക, മദീന, തബൂക്ക്, അൽജൗഫ്, നോർത്തേൺ ബോഡർ, ഹായിൽ, അൽബാഹ, അസീർ, ജിസാൻ എന്നീ ഒമ്പത് പ്രവിശ്യകളിലായിരിക്കും കാലാവസ്ഥാ വ്യതിയാനമുണ്ടാകുക.

മേൽ പരാമർശിച്ച പ്രവിശ്യകളിൽ മഴക്ക് പുറമെ കാറ്റിനും അസീർ, അൽബാഹ, ജിസാൻ എന്നീ പ്രവിശ്യകളിലൊഴികെ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിൻ്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്