സൗദിയിൽ 96.11 ശതമാനം കൊറോണ ബാധിതരും സുഖം പ്രാപിച്ചു
ജിദ്ദ: സൗദിയിൽ പുതുതായി 398 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അതേ സമയം 404 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്ത് ഇത് വരെ കൊറോണ ബാധിച്ചവരിൽ 96.11 ശതമാനം പേരും സുഖം പ്രാപിച്ചു.
നിലവിൽ 8088 രോഗികളാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 766 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 പേർ കൂടി മരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5383 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
