വിദേശ ഉംറ തീർത്ഥാടകരുമായുള്ള ആദ്യ വിമാനം ഞായറാഴ്ച ജിദ്ദയിൽ എത്തും
ജിദ്ദ: ഉംറ പുനരാരംഭത്തിൻ്റെ മൂന്നാം ഘട്ടമായ നവംബർ 1 ഞായറാഴ്ച വിദേശ തീർത്ഥാടകരുമായുള്ള ആദ്യത്തെ വിമാനം ജിദ്ദ എയർപോർട്ടിൽ ഇറങ്ങും.
തീർത്ഥാടകർ സ്വന്തം രാജ്യത്ത് നിന്ന് പുറപ്പെടുന്നത് മുതൽ അവർ ഉംറ നിർവ്വഹിച്ച് മടങ്ങും വരെയുള്ള സമയത്തേക്കുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ക്രമീകരിക്കപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
മൂന്നാം ഘട്ടത്തിൽ തീർത്ഥാടകാരെ സ്വീകരിക്കുന്നത് മുതൽ എല്ലാ കാര്യങ്ങളും മുന്നോട്ട് കൊണ്ട് പോകുന്നതിൽ ഉംറ കംബനികൾക്ക് പ്രധാന റോളുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ:അബ്ദുൽ അസീസ് വസാൻ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
