തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ നിന്ന് അനധികൃതമായ രീതിയിൽ പുറത്തേക്ക് പണമയച്ച വിദേശികൾ പിടിയിൽ

റിയാദ്: അനധികൃതമായ രീതിയിൽ പണം കൈപ്പറ്റി സൗദിക്ക് പുറത്തേക്ക് അയച്ച 6 വിദേശികളെ റിയാദ് പോലീസ് പിടി കൂടി.

റിയാദ് എയർപോർട്ട് വഴി 1.3 മില്യൻ റിയാൽ പുറത്തേക്ക് കടത്താൻ ശ്രമിച്ച ഈജിപ്തുകാരനെ പിടി കൂടിയതോടെയാണു പോലീസ് കൂടുതൽ അന്വേഷണം നടത്തിയത്.

അന്വേഷണത്തിൽ മറ്റു മൂന്ന് ഈജ്പ്തുകാരുമായും രണ്ട് സിറിയൻ പൗരന്മാരുമായി പ്രതിക്ക് പങ്കുണ്ടെന്ന് തെളിയുകയായിരുന്നു.

ഒരു സൗദി പൗരനുമായുള്ള ധാരണ പ്രകാരം വ്യാപാര സ്ഥാപനങ്ങളുടെ പേരിലെടുത്ത അക്കൗണ്ടുകൾ വഴി കമ്മീഷൻ അടിസ്ഥാനത്തിലായിരുന്നു ഇവർ സൗദിക്ക് പുറത്തേക്ക് പണമയക്കാറുള്ളത്.

ഇവരുടെ താമസ സ്ഥലത്ത് റെയ്ഡ് നടത്തിയപ്പോൾ ഉറവിടമറിയാത്ത 4.7 മില്യൻ റിയാൽ കണ്ടെടുക്കാനായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പ്രതികളെ അറസ്റ്റ് ചെയ്യുകയും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും പോലീസ് മീഡിയാ വാക്താവ് വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്