ഓൺലൈൻ ക്ളാസ് നടക്കുന്നതിനാൽ ളുഹറും അസറും ഒരുമിച്ച് നമസ്ക്കരിക്കാമോ ? സൗദി പണ്ഡിതൻ വിശദീകരണം നൽകി
ഓൺലൈൻ ക്ളാസുകൾ ( റിമോട്ട് സ്റ്റഡി) നടക്കുന്നതിനാൽ ളുഹറും അസറും ഒരുമിച്ച് (ജംആക്കി) നമസ്ക്കാരിക്കാമോ എന്ന സംശയത്തിനു സൗദി പണ്ഡിതൻ ശൈഖ് ഡോ: സഅദ് അൽ ഖഥ് ലാൻ വിശദീകരണം നൽകി.
ഓൺലൈൻ ക്ളാസുകൾ ( സ്റ്റഡി ഫ്രം ഹോം) ളുഹറും അസറും ഒരുമിച്ച് നമസ്ക്കരിക്കാനുള്ള ഒരു കാരണമല്ലെന്നും അത് കൊണ്ട് തന്നെ ഒരുമിച്ച് നമസ്ക്കരിക്കൽ അനുവദിനീയമാകില്ലെന്നുമാണു അദ്ദേഹം വ്യക്തമാക്കിയത്.
റിമോട്ട് സ്റ്റഡി ക്ളാസുകളുടെ സമയക്രമങ്ങൾ നമസ്ക്കാരത്തിനു കൂടി സൗകര്യമായ രീതിയിലാണു വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പകൽ നമസ്ക്കാരത്തിനു ദീർഘമായ സമയം തന്നെ ലഭ്യമായിട്ടും കുട്ടികൾക്ക് നമസ്ക്കരിക്കാൻ സമയം കണ്ടെത്താൻ കഴിയുന്നില്ലെന്ന് പറയുന്നത് അവരുടെ അശ്രദ്ധയെയും ആരാധനകളോടുള്ള നിസ്സംഗതയെയുമാണു സൂചിപ്പിക്കുന്നതെന്നും ശൈഖ് സഅദ് അൽ ഖഥ് ലാൻ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa