റിയാദിൽ നിരവധി കാറുകൾ മോഷ്ടിക്കുകയും കൊള്ളകൾ നടത്തുകയും ചെയ്ത സൗദി പൗരന്മാർ അറസ്റ്റിൽ
റിയാദ്: സ്വർണ്ണാഭരണങ്ങൾ, പണം, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ മോഷ്ടിച്ച മൂന്ന് സൗദി പൗരന്മാർ അറസ്റ്റിലായതായി റിയാദ് പോലീസ് അറിയിച്ചു.
കുറ്റ കൃത്യങ്ങൾ ചെയ്യുന്നതിനായി ഇവർ തന്നെ മോഷ്ടിച്ച 14 കാറുകളായിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്.
ഏകദേശം രണ്ടര ലക്ഷത്തോളം റിയാലിൻ്റെ സാധനങ്ങൾ ഇവർ മോഷ്ടിച്ചിരുന്നു. പ്രതികളെ പബ്ളിക് പ്രോസിക്യൂഷനു കൈമാറാനായി ആവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് പോലീസ് മീഡിയാ വാക്താവ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa