തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പൊതു സ്ഥലങ്ങളിൽ മാന്യമായ വസ്ത്രം ധരിക്കാത്തവരെയും മാസ്ക് ധരിക്കാത്തവരെയും പിടികൂടുന്നത് തുടരുന്നു

റിയാദ്: പൊതു സ്ഥലത്ത് മാന്യമായ വസ്ത്രം ധരിക്കാത്തവരെയും കൊറോണ പ്രതിരോധ നടപടികൾ സ്വീകരിക്കാത്തവരെയും പിടികൂടാൻ സൗദി സുരക്ഷാ വിഭാഗങ്ങൾ നടത്തുന്ന പരിശോധനകൾ തുടരുന്നു.

പൊതു സ്ഥലത്ത് സ്ളീപിംഗ് ഡ്രസ്സുകൾ ധരിച്ച് പുറത്തിറങ്ങിയവരെയും മാസ്ക്ക് ധരിക്കാതെയോ ശരിയായ രീതിയിൽ ധരിക്കാതെയോ പുറത്തിറങ്ങിയവരെയും റിയാദിൽ കഴിഞ്ഞ ദിവസം സുരക്ഷാ വിഭാഗം കണ്ടെത്തി.

നിയമ ലംഘനം നടത്തിയവർക്ക് ഉദ്യോഗസ്ഥർ ഉടനടി പിഴ ചുമത്തി. സ്ളീപിംഗ് ഡ്രസ്സുകൾ ധരിച്ച് പുറത്തിറങ്ങിയവരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയവരെയും പിടി കൂടുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്