ഒമാൻ വരുമാന നികുതി ചുമത്തും; ഗൾഫ് രാജ്യങ്ങളിൽ വരുമാന നികുതി നടപ്പാക്കുന്ന ആദ്യ രാജ്യമായി ഒമാൻ
മസ്കറ്റ്: രാജ്യത്ത് വരുമാന നികുതി ഈടാക്കാൻ പദ്ധതിയുള്ളതായി ഒമാൻ ധനകാര്യ മന്ത്രാലയം വെളിപ്പെടുത്തി. ഉയർന്ന വരുമാനക്കാരിൽ നിന്നായിരിക്കും നികുതി ഈടാക്കുക.
2022 മുതലായിരിക്കും വരുമാന നികുതി ഒമാനിൽ നിലവിൽ വരിക. കൊറോണ മൂലവും എണ്ണ വരുമാനക്കമ്മിയും മൂലമുള്ള പ്രതിസന്ധികൾ തരണം ചെയ്യുന്നതിനാണു ടാക്സ് ഈടാക്കുന്നത്.
ഇതോടെ ഗൾഫ് രാജ്യങ്ങളിൽ വരുമാനത്തിനു നികുതി നടപ്പാക്കാൻ തീരുമാനമെടുക്കുന്ന ആദ്യത്തെ രാജ്യമായി ഒമാൻ മാറിയിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa