സൗദിയിൽ ഇനി വാഹനമോടിക്കുമ്പോൾ തോന്നിയ പോലെ ട്രാക്ക് മാറിയാൽ കാമറ പിടിക്കും
ജിദ്ദ: ഡ്രൈവർക്ക് തോന്നും പോലെ ട്രാക്ക് മര്യാദകൾ പാലിക്കാതെ ട്രാക്ക് മാറിയാൽ ഇനി കാമറകൾ പിടി കൂടുമെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
ഓട്ടോമാറ്റിക് കാമറകൾ ഉപയോഗിച്ച് ട്രാക്ക് നിയമ ലംഘനങ്ങൾ നടത്തുന്നത് പിടി കൂടുന്നത് ഒരാഴ്‌ചക്ക് ശേഷം ആരംഭിക്കുമെന്ന് മുറൂർ അറിയിച്ചു.
ആദ്യ ഘട്ടത്തിൽ റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലായിരിക്കും ഓട്ടോമാറ്റിക് കാമറകൾ ട്രാക്ക് നിയമ ലംഘകരെ പിടികൂടുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa