ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിലെ 11 പ്രവിശ്യകളിൽ 4 ദിവസം ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് പ്രവചനം; ജാഗ്രതാ നിർദ്ദേശം

ജിദ്ദ: വെള്ളിയാഴ്ച മുതൽ തിങ്കഴാഴ്ച വരെ സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന പ്രവചനത്തെത്തുടർന്ന് സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

മക്ക, അൽബാഹ, ജിസാൻ, അസീർ, മദീന, ഹായിൽ, തബൂക്ക്, നോർത്തേൺ ബോഡർ, അൽജൗഫ്, ഖസീം, ഈസ്റ്റേൺ പ്രൊവിൻസ് എന്നീ 11 പ്രവിശ്യകളിലെ വിവിധ സ്ഥലങ്ങളിലാണു മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രവചനമുള്ളത്.

ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടാകാനിടയുള്ള അപകടങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകേണ്ടതിൻ്റെ ആവശ്യകത സിവിൽ ഡിഫൻസ് ഓർമ്മപ്പെടുത്തി.

വെള്ളം കുത്തിയൊലിച്ച് ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളിൽ നിന്ന് അകലം പാലിക്കണമെന്നും സിവിൽ ഡിഫൻസ് വിവിധ മീഡിയകളിലൂടെ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്