സൗദിയിലെ നാല് പ്രവിശ്യകളിലുള്ളവർക്ക് സിവിൽ ഡിഫൻസിന്റെ ശക്തമായ മുന്നറിയിപ്പ്
ജിദ്ദ: ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സൗദിയിലെ നാലു പ്രവിശ്യകളിലുള്ളവർക്ക് സൗദി സിവിൽ ഡിഫൻസ് വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകി.
മക്ക, മദീന, അൽബാഹ, ഹായിൽ എന്നീ പ്രവിശ്യകളിലുള്ളവർക്കാണു സിവിൽ ഡിഫൻസ് ആവർത്തിച്ച് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.
ഇവിടങ്ങളിലുള്ളവർ മഴ പെയ്യുന്ന സമയത്ത് താഴ്ന്ന പ്രദേശങ്ങളിലൂടെ നടക്കുകയോ താഴ്വരകളെയോ ജലാശയങ്ങളെയോ സമീപിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പിൽ സിവിൽ ഡിഫൻസ് ഓർമ്മിപ്പിക്കുന്നു.
അതോടൊപ്പം നോർത്തേൺ ബോഡർ, കിഴക്കൻ പ്രവിശ്യ, അസീർ, ജിസാൻ, തബൂക്ക്, അൽജൗഫ് എന്നിവിടങ്ങളിൽ മിതമായ മഴയും ശക്തമായ കാറ്റും അനുഭവപ്പെടുമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്.
മഴയും ഇടിമിന്നലും ഉണ്ടാകുംബോൾ സംഭവിക്കാനിടയുള്ളള അപകടാവസ്ഥകളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണമെന്നും വിവിധ മീഡിയകളിൽ നൽകുന്ന സന്ദേശങ്ങൾ അനുസരിക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa