സൗദിയിൽ ആറു വയസ്സിന് മുകളിലുള്ളവർക്ക് ഫിംഗർ പ്രിന്റ് രേഖപ്പെടുത്തണമെന്ന് ജവാസാത്തിൻ്റെ മുന്നറിയിപ്പ് വീണ്ടും
ജിദ്ദ: കുടുംബാംഗങ്ങളുടെ ഫിംഗർ പ്രിൻ്റ് രേഖപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം സൗദി ജവാസാത്ത് രാജ്യത്തെ വിദേശികളെ വീണ്ടും ഓർമ്മപ്പെടുത്തി.
ആറു വയസ്സ് പൂർത്തിയായവരും അതിനു മുകളിലുള്ളവരുമായ എല്ലാ കുടുംബാംഗങ്ങളുടെയും ഫിംഗർ പ്രിൻ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജവാസാത്ത് ആവശ്യപ്പെട്ടു.
ഫിംഗർ പ്രിൻ്റ് രേഖപ്പെടുത്തുന്നതിലൂടെ മാത്രമേ വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാകുകയുള്ളൂവെന്നും ജവാസാത്ത് ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa