Thursday, May 15, 2025
Saudi ArabiaTop Stories

കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു

ദമാം: കോഴിക്കോട് അരീക്കാട് സ്വദേശി ഇളയടത്ത് കുഞ്ഞാലൻകുട്ടിയുടെ മകൻ മഹ്ബൂബ് എന്ന ബാബു ദമാമിൽ മരിച്ചു. 45 വയസ്സായിരുന്നു.

മൂന്ന് ദിവസം മുംബ് പക്ഷാഘാതം സംഭവിച്ചിരുന്നു. തുടർന്ന് തലച്ചോറിൽ രക്തസ്രാവമുണ്ടായതിനാൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണു മരണം സംഭവിച്ചത്.

കഴിഞ്ഞ പത്ത് വർഷമായി ദമാമിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു മഹ്ബൂബ്. ഒരു മകളാണുള്ളത്.

മയ്യിത്ത് ദമാമിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്