സംസമിൻ്റെ 615 സാംബിളുകൾ പരിശോധിച്ചു; പരിപൂർണ്ണ പരിശുദ്ധം
മക്ക: സംസം വിതരണ ശൃംഖലയുടെ സുരക്ഷ ഉറപ്പ് വരുത്താനായി സംസമിൻ്റെ 615 സാംബിളുകൾ പരിശോധനക്ക് വിധേയമാക്കി.
പരിശോധനകളിൽ യാതൊരു തരത്തിലുള്ള ജല മലിനീകരണമോ ദോഷകരമായ വസ്തുക്കളോ കണ്ടെത്തിയില്ലെന്ന് ഹറം കാര്യ വകുപ്പിലെ സംസവുമായി ബന്ധപ്പെട്ട വിഭാഗം അറിയിച്ചു.
സംസം നിറക്കുന്ന ടാങ്കുകൾ, പൈപ്പുകൾ, കണ്ടെയ്നർ, ഫില്ലിംഗ് പോയിൻ്റ് എന്നിവയിൽ നിന്നുള്ള സംസം ജലത്തിൻ്റെ സാംബിളുകളാണു പരിശോധനക്ക് വിധേയമാക്കിയത്.
സംസം ജല വിതരണം നടക്കുന്നത് ഏറെ സുരക്ഷിതമായാണെന്ന് ഉറപ്പ് വരുത്താൻ പരിശോധന സഹായകരമായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa