മക്കയിൽ ഇന്ധനത്തിൻ്റെ അളവിൽ കൃത്രിമം കാട്ടി വിൽപന നടത്തിയതിനു സ്വദേശി പമ്പുടമ പിടിയിൽ
മക്ക: ഇന്ധനത്തിൻ്റെ അളവിൽ കൃത്രിമം കാട്ടി വിൽപന നടത്തിയ സൗദി പൗരനായ പംബുടമയെ വാണിജ്യ മന്ത്രാലയം പിടി കൂടി.
മീറ്ററിൽ കാണിക്കുന്നതിനേക്കാൾ കുറഞ്ഞ അളവിൽ ഇന്ധനം വില്പന നടത്തിയതിനാൽ വാണിജ്യ വഞ്ചനാ കുറ്റമാണു ചുമത്തിയിട്ടുള്ളത്.
പിഴ സംഖ്യക്ക് പുറമെ, ഒരാഴ്ച സ്ഥാപനം അടച്ചിടാനും ഇയാൾക്കെതിരെയുള്ള വിധി സ്വന്തം ചെലവിൽ പത്രത്തിൽ പ്രസിദ്ധീകരിക്കാനും കോടതി വിധിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa