തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിലെ സെമിത്തേരിയിൽ സ്ഫോടനം; രണ്ട് പേർക്ക് പരിക്ക്

ജിദ്ദ: ബലദിലെ അമുസ് ലിം സെമിത്തേരിയിൽ ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥരടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിൽ സ്ഫോടനം.

സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു സൗദി സുരക്ഷാ ഉദ്യോഗസ്ഥനും ഗ്രീക്ക് കോൺസുലേറ്റ് ഉദ്യോഗസ്ഥനുമാണു പരിക്കേറ്റത്. പരിക്കേറ്റവരെ ജിദ്ദ ഗവർണ്ണർ മിശ്അൽ ബിൻ മാജിദ് ആശുപത്രിയിൽ സന്ദർശിച്ചു.

ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിൻ്റെ അനുസ്മരണ ചടങ്ങിനിടെയായിരുന്നു സ്ഫോടനം സംഭവിച്ചത്.

ഗ്രീസ്, ഇറ്റലി, യുകെ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ചടങ്ങിൽ ഭാഗമായിരുന്നു. അപകട സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയ സൗദി സുരക്ഷാ ഉദ്യോഗസ്ഥരെ ഫ്രഞ്ച് എംബസി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അഭിനന്ദിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്