ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു

ജിദ്ദ: സൗദിയിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം വീണ്ടും വർദ്ധിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന 7212 പേരിൽ 823 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.

കുറച്ച് ദിവസം മുംബ് ഗുരുതരാവസ്ഥയിലായവരുടെ എണ്ണം 800 നും താഴെ ആയി കുറഞ്ഞിരുന്ന സ്ഥാനത്താണു ഇന്ന് 823 ലേക്ക് ഉയർന്നിരിക്കുന്നത്.

പുതുതായി 301 പേർക്കാണു സൗദിയിൽ കൊറോണ സ്ഥിരീകരിച്ചത്. അതേ സമയം 364 പേർ സുഖം പ്രാപിച്ചിട്ടുണ്ട്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 96.35 ശതമാനം പേരും രോഗമുക്തരായിക്കഴിഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19 പേർ കൂടി മരിച്ചതോടെ സൗദിയിൽ ഇത് വരെയുണ്ടായ കൊറോണ മരണം 5676 ആയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്