സൗദിയിൽ 286 പുതിയ കൊറോണ ബാധിതർ ; 448 പേർക്ക് രോഗമുക്തി
ജിദ്ദ: സൗദിയിൽ പുതുതായി 286 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; അതേ സമയം 448 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരിൽ 96.50 ശതമാനം പേരും സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ 6664 രോഗികളാണു ചികിത്സയിലുള്ളത്. അതിൽ 793 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16 പേർ കൂടി മരിച്ചതോടെ സൗദിയിലെ ഇത് വരെയുള്ള ആകെ കൊറോണ മരണം 5745 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
