Saturday, November 16, 2024
Saudi ArabiaTop Stories

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നതിനുള്ള എംബസി ശ്രമങ്ങൾ ഫലം കാണുന്നുവോ ?

റിയാദ്: സൗദിയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള റിയാദ് ഇന്ത്യൻ എംബസിയുടെ ശ്രമങ്ങൾ ഫലം കാണുന്നതായാണു പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന.

കഴിഞ്ഞ ദിവസം ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർക്കും അവരുടെ ആശ്രിതർക്കും സൗദിയിലേക്ക് പറക്കുന്നതിനായി നേരിട്ടുള്ള വിമാന സർവീസ് നടത്താൻ സൗദി സിവിൽ ഏവിയേഷൻ അധികൃതർ വിമാനക്കംബനികൾക്ക് പച്ചക്കൊടി കാട്ടിയത് ഇതിൻ്റെ ഭാഗമാണെന്നാണു മനസ്സിലാകുന്നത്.

കാരണം എംബസിയുടെ ദൗത്യത്തിൻ്റെ ഫലമായി ആരോഗ്യ പ്രവർത്തകർക്കും ആശ്രിത്രർക്കും സൗദിയിലേക്ക് നേരിട്ട് പറക്കാൻ സാധ്യമായതായി റിയാദ് എംബസി തന്നെ പിന്നീട് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

അതോടൊപ്പം എല്ലാ ഇന്ത്യക്കാർക്കും സൗദിയിലെക്ക് നേരിട്ടുള്ള വിമാന സർവീസ് സാധ്യമാക്കുന്നതിനായുള്ള പരിശ്രമങ്ങൾ എംബസി അധികൃതർ നടത്തി വരുന്നതായും എംബസിയുടെ അറിയിപ്പിൽ പറയുന്നുമുണ്ട്.

എംബസി മിഷൻ ഫലം കാണുകയാണെങ്കിൽ നാട്ടിലുള്ള ആയിരക്കണക്കിനു സാധാരണക്കാർക്ക് ചുരുങ്ങിയ ചിലവിൽ തന്നെ സൗദിയിലേക്ക് നേരിട്ട് പറക്കാൻ സാധിക്കുമെന്നത് വലിയ ആശ്വാസമായിരിക്കും.

അതേ സമയം റി എൻട്രി കാലാവധി അവസാനിക്കാറായവരും പെട്ടെന്ന് ജോലി സ്ഥലങ്ങളിൽ എത്തേണ്ടവരുമെല്ലാം ദുബൈ വഴിയും മറ്റും സൗദിയിലേക്ക് പോകുന്നത് ഇപ്പോഴും തുടരുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്