Wednesday, March 11, 2026
Saudi ArabiaTop Stories

സൗദിയിൽ ചാട്ടവാറടി ശിക്ഷക്ക് വിധിക്കപ്പെട്ടവർക്ക് മാപ്പ്

റിയാദ്: സൗദിയിൽ വിവേചനാധികാരത്തോടെയുള്ള ചാട്ടവാറടി ശിക്ഷക്ക് വിധിക്കപ്പെട്ടവർക്ക് മാപ്പ് നൽകാൻ സൗദി ഉന്നത തല നിർദ്ദേശം.

കഴിഞ്ഞ ഏപ്രിലിൽ ചാട്ടവാറടി ശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം വരുന്നതിനു മുമ്പ് ശിക്ഷ വിധിക്കപ്പെടുകയും ഇത് വരെ വിധി നടപ്പാക്കപ്പെടാതിരിക്കുകയും ചെയ്തവർക്കെല്ലാം മാപ്പ് ബാധകമാകും.

വിവേചനാധികാരത്തോടെയുള്ള ചാട്ടവാറടി ശിക്ഷകൾക്ക് പകരം തടവോ പിഴയോ അല്ലെങ്കിൽ രണ്ട് ശിക്ഷയും ഒരുമിച്ചോ നൽകാനാണു നേരത്തെ ഉന്നതാധികാര സമിതി നിർദ്ദേശിച്ചിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്