മഴ പെയ്യുമ്പോൾ സുരക്ഷിതമായ ഡ്രൈവിംഗിനു ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങളെക്കുറിച്ച് സൗദി സ്പെഷ്യൽ റോഡ് സെക്യൂരിറ്റി ഫോഴ്സ് ഓർമ്മപ്പെടുത്തി
റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുന്നത് തുടരുന്നതിനിടയിൽ സുരക്ഷിതമായ ഡ്രൈവിങിനായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട എട്ട് കാര്യങ്ങളെക്കുറിച്ച് സൗദി സ്പെഷ്യൽ റോഡ് സെക്യൂരിറ്റി ഫോഴ്സ് പൊതു ജനങ്ങളെ ഓർമ്മപ്പെടുത്തി.
മഴ പെയ്യുമ്പോൾ വാഹനമോടിക്കുന്നവർ താഴെ സൂചിപ്പിച്ച മുൻ കരുതലുകൾ പാലിക്കണമെന്നാണു റോഡ് സെക്യൂരിറ്റി ഫോഴ്സ് ആവശ്യപ്പെട്ടിട്ടുള്ളത്.
വേഗത കുറക്കുക, വൈപറുകൾ ഉപയോഗിക്കുക, ടയറും ബ്രേക്കും സുരക്ഷിതമെന്ന് ഉറപ്പ് വരുത്തുക, സുരക്ഷിതമായ അകലം പാലിക്കുക.
ലൈറ്റുകൾ ഉപയോഗിക്കുക, വെളളം ഒരുമിച്ച് കൂടാൻ സാധ്യതയുള്ള ഏരിയകളിൽക്കൂടി സഞ്ചരിക്കാതിരിക്കുക, മഴ അതി ശക്തമാകുംബോൾ സുരക്ഷിതമായ സ്ഥലത്ത് വാഹനം നിർത്തുക, ട്രാഫിക് സിസ്റ്റങ്ങളും നിർദ്ദേശങ്ങളും പിന്തുടരുക എന്നിവയാണു 8 കാര്യങ്ങൾ.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തിരുന്നു. വരും ദിനങ്ങളിലും മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa