സൗദിയിൽ കൊറോണ ബാധിച്ചവരിൽ 96.78 ശതമാനം പേരും സുഖം പ്രാപിച്ചു
ജിദ്ദ: സൗദിയിൽ പുതുതായി 252 പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. 495 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ രാജ്യത്ത് ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരിൽ 96.78 ശതമാനം പേരും സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ 5619 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതിൽ 743 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 5811 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
