ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ 326 പുതിയ കൊറോണ ബാധിതർ; 476 പേർക്ക് രോഗമുക്തി

ജിദ്ദ: സൗദിയിൽ പുതുതായി 326 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,56,067 ആയി.

അതേ സമയം 476 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ രാജ്യത്ത് ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരിൽ 96.83 ശതമാനം പേരും സുഖം പ്രാപിച്ചിട്ടുണ്ട്.

നിലവിൽ 5455 പേരാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 724 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14 മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5825 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്