മറഡോണ; ദരിദ്ര കുടുംബത്തിൽ ജനിച്ച് ഇതിഹാസ താരമായി മാറിയ ജീവിതം
അർജൻ്റീനയുടെ തലസ്ഥാന നഗരിയിലെ ഒരു ചേരിപ്രദേശത്ത് 1960 ഒക്ടോബർ 30 നായിരുന്നു ഡിയഗോ അർമാൻ്റോ മറഡോണ എന്ന മറഡോണ ജനിച്ചത്.
അർജൻ്റീനോസ് ജൂനിയേഴ്സിനു വേണ്ടി 1976 ൽ ബൂട്ട് കെട്ടിയതോടെയാണു പ്രഫഷണൽ ഫുട്ബോൾ രംഗത്തേക്ക് കാലെടുത്ത് വെച്ചത്.
1977 ൽ തൻ്റെ 16 ആം വയസ്സിലായിരുന്നു മറഡോണ ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തിൽ ബൂട്ട് കെട്ടിയത്. ഹംഗറിക്കെതിരെ ആയിരുന്നു അത്.
1979 ൽ ജപ്പാനിൽ നടന്ന യൂത്ത് വേൾഡ് കപ്പിൽ അർജ്ൻ്റീന ജേതാക്കളായപ്പോൾ അതിൻ്റെ ഭാഗമാകാൻ മറഡോണക്ക് സാധിച്ചു.
ഒരു ലോകക്കപ്പിൽ ഏറ്റവും കൂടുതൽ ഫൗളുകൾ സഹിച്ച താരം എന്ന റെക്കോർഡ് മറഡോണക്കുള്ളതാണ്. 1986 ലോകക്കപ്പിൽ 53 ഫൗളുകളാണ് മറഡോണക്ക് നേരിടേണ്ടി വന്നത്.
വെസ്റ്റ് ജർമനിയെ തോൽപ്പിച്ച് അർജൻ്റീനക്ക് ലോകക്കപ്പ് കിരീടം നേടിക്കൊടുക്കാൻ മറഡോണക്ക് സാധിച്ചു. ടൂർണമെൻ്റിലെ മികച്ച പ്രകടനത്തിനു ഗോൾഡൻ ബാൾ പുരസ്കാരവും ലഭിച്ചു.
1986 ലോകക്കപ്പിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ളണ്ടിനെതിരെ മറഡോണ കൈ കൊണ്ട് നേടിയ ഗോൾ അതി പ്രശസ്തമാണ്. കുറച്ച് ദൈവത്തിന്റെ കൈയും കുറച്ച് മറഡോണയുടെ തലയും ഉപയോഗിച്ച് നേടിയ ഗോൾ എന്നായിരുന്നു ആ ഗോളിനെക്കുറിച്ച് പിന്നീട് അദ്ദേഹം പ്രതികരിച്ചത്.
1982 ൽ ബാഴ്സലോണ റെക്കോർഡ് തുകക്കായിരുന്നു മറഡോണയെ സ്വന്തമാക്കിയത്. ബാഴ്സലോണ വിട്ടതിനെ തുടർന്ന് 1984 മുതൽ 1991 വരെ നാപ്പോളി ക്ളബിനു വേണ്ടിയായിരുന്നു കളിച്ചത്.
1994 ലോകകപ്പിൽ ഉത്തേജക മരുന്ന് വിവാദത്തിൽ പെട്ട് രണ്ട് കളികൾ മാത്രം കളിച്ച ശേഷം മറഡോണക്ക് മടങ്ങേണ്ടി വന്നത് ഫുട്ബോൾ ചരിത്രത്തിലെ വലിയ ദുരന്തമെന്നാണു വിശേഷിപ്പിക്കപ്പെടുന്നത്.
തുടർന്ന് വിവിധ റോളുകളിൽ അദ്ദേഹം അർജൻ്റീനിയൻ ടീമിലും മറ്റു ക്ളബുകളിലുമെല്ലാം തൻ്റെ വ്യക്തിമുദ്ര പദിപ്പിച്ചു.
തൻ്റെ 60 ആം വയസ്സിൽ വിട പറഞ്ഞെങ്കിലും ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു ഇതിഹാസമായി മറഡോണ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ എന്നും ജീവിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa