റിയാദ് എയർപോർട്ട് വഴി സ്വർണ്ണം കടത്താൻ ശ്രമിച്ചവരെ പിടി കൂടുന്ന വീഡിയോ വൈറലാകുന്നു
റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് പേരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടി കൂടുന്ന വീഡിയോ വൈറലാകുന്നു.
രണ്ട് യമനികളാണു പിടിക്കപ്പെട്ടത്. ഇവരിൽ നിന്ന് 4.6 കിലോഗ്രാം സ്വർണ്ണമാണു പിടികൂടിയതെന്ന് സൗദി കസ്റ്റംസ് അറിയിച്ചു.
നേരത്തെ വിവരം ലഭിച്ചതിനനുസരിച്ചായിരുന്നു രണ്ട് പേരെയും പ്രത്യേകം നിരീക്ഷിച്ചതും തുടർ പരിശോധനകൾ നടത്തിയതും.
കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ പരിശോധിക്കുന്നതും അവരുടെ വസ്ത്രത്തിനുള്ളിൽ നിന്ന് സ്വർണ്ണം പുറത്തെടുക്കുന്നതുമായ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa