സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഏതാനും മണിക്കൂറുകൾക്ക് ശേഷം ശക്തമായ മഴക്ക് സാധ്യത
ജിദ്ദ: മക്ക, ജിസാൻ, അൽബാഹ തുടങ്ങിയ പ്രവിശ്യകളിൽ ഏതാനും മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ ശക്തമായ മഴക്ക് സാധ്യത.
മക്ക പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിലും അൽബാഹ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിലും നാളെ വൈകുന്നേരം വരെ മ്ഴ തുടർന്നേക്കും.
മക്ക, ജിസാൻ, അൽബാഹ എന്നിവക്ക് പുറമെ അസീർ, മദീന, ഖസീം, ഹായിൽ, റിയാദ്, നോർത്തേൺ ബോഡർ എന്നിവിടങ്ങളിലും വ്യാഴാഴ്ച കാലാാസ്ഥാ വ്യതിയാനം അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിൻ്റെ പ്രവചനമുണ്ട്.
മഴ പെയ്യുന്ന സമയം വെള്ളം ഒരുമിക്കുന്ന സ്ഥലങ്ങളിലും കുത്തൊഴുക്കുള്ള സ്ഥലങ്ങളിലും നിൽക്കരുതെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏത് സാഹചര്യവും നേരിടാനായി സൗദി സിവിൽ ഡിഫൻസ് സർവ്വ സന്നാഹങ്ങളുമായി ഒരുങ്ങിയിട്ടുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa