റിയാദ് എയർപോർട്ടിൽ കൊറോണ വാക്സിൻ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു
റിയാദ്: റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ കൊറോണ വാസ്കിനുകൾ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ സൗദി ഗതാഗത മന്ത്രി എഞ്ചിനീയർ സ്വാലിഹ് അൽ ജാസിർ ഉദ്ഘാടനം ചെയ്തു.
എയർപോർട്ടിലെ മോഡൽ കാർഗോ വില്ലേജിലെ സാൽ ഷിപ്പിംഗ് സ്റ്റേഷനിലായിരിക്കും വാക്സിനുകളും മറ്റും കൈകാര്യം ചെയ്യുക.
13 റെഫ്രിജറേറ്റഡ് വെയർ ഹൗസുകൾ മെഡിക്കൽ മെറ്റീരിയലുകൾ സൂക്ഷിക്കാൻ സജ്ജമാണു.
കൂൾ ഏരിയയിൽ പ്രതിദിനം 150 ട്രക്കുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
