സൗദിയിൽ പുതിയ 322 കൊറോണ ബാധിതർ; 428 പേർക്ക് രോഗമുക്തി
ജിദ്ദ: പുതുതായി 322 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,56,389 ആയി.
അതേ സമയം 428 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ രാജ്യത്ത് ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരിൽ 96.86 ശതമാനം പേരും സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ 5334 പേരാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 699 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 മരണം കൂടി സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5840 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
