ബുധനാഴ്‌ച, ജൂൺ 10, 2026
Saudi ArabiaTop Stories

സൗദിയിൽ ഇപ്പോൾ ചികിത്സയിലുള്ളത് 5212 കൊറോണ ബാധിതർ മാത്രം

ജിദ്ദ: പുതുതായി 302 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,56,691 ആയി.

അതേ സമയം 407 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 96.89 ശതമാനം പേരും സുഖം പ്രാപിച്ചിട്ടുണ്ട്.

നിലവിൽ 5212 പേർ മാത്രമാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 698 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 മരണം കൂടി സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5857 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്