ഖുൻഫുദയിലെ കുട്ടക്കൊലപാതകം സൗദി സമൂഹത്തെ ഞെട്ടിച്ചു
ജിദ്ദ: ഖുൻഫുദയിൽ കഴിഞ്ഞ ദിവസം നടന്ന കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാർത്ത സൗദി സമൂഹത്തിൽ വലിയ ഞെട്ടലാണുണ്ടാക്കിയിട്ടുള്ളത്.
കുടുംബത്തിലെ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മെഷീൻ ഗൺ ഉപയോഗിച്ച് ഒരു സൗദി പൗരൻ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ പ്രതിയുടെ സഹോദരിമാരായിരുന്നു.
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കൊല്ലപ്പെട്ട പുരുഷൻ്റെ ശരീരത്തിൽ 25 വെടിയുണ്ടകളായിരുന്നു കണ്ടെത്തിയത്.
പ്രതിയുമായി വധിക്കപ്പെട്ടവർക്ക് രണ്ട് മാസം മുംബുണ്ടായിരുന്ന ഒരു കുടുംബ വഴക്കാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൂട്ടക്കൊലക്ക് ശേഷം രക്ഷപ്പെട്ട പ്രതിയെ പിന്നീട് അലൈത്തിനു സമീപത്തുള്ള ഒരു ഗ്രാമത്തിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa