സൗദിയിൽ വാറ്റ് പരിശോധന ശക്തമായി തുടരുന്നു
ജിദ്ദ: സൗദി ജനറൽ അതോറിറ്റി ഓഫ് സകാത് ആൻ്റ് ടാക്സ് രാജ്യത്തെ വിവിധ പ്രവിശ്യകളിൽ വ്യത്യസ്ത സ്ഥാപനങ്ങളിൽ വാറ്റ് പരിശോധന ശക്തമാക്കുന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം സകാത്ത് ആൻ്റ് ടാക്സ് അതോറിറ്റിയുടെ നേതൃത്വത്തിൽ 3616 പരിശോധനകളാണു നടന്നത്. അതിൽ 510 നികുതി നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു.
ചില്ലറ വില്പന കേന്ദ്രങ്ങൾ, റെസ്റ്റോറൻ്റുകൾ, വർക്ക് ഷോപ്പുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളാണു പരിശോധനകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വാണിജ്യ മന്ത്രാലയം, മാനവ വിഭവ ശേഷി മന്ത്രാലയം, പോലീസ് എന്നിവയുമായി സഹകരിച്ചാണു പരിശോധനാ കാംബയിനുകൾ പല സ്ഥലങ്ങളിലും നടക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa