Monday, September 23, 2024
Saudi ArabiaTop Stories

റിയാദിൽ പോലീസ് ചെക്കിംഗിനിടെ ഓടി രക്ഷപ്പെട്ട യമനിയെ പിന്തുടർന്ന് പിടികൂടി റൂമിൽ റെയ്ഡ് നടത്തിയപ്പോൾ കണ്ടെത്തിയത് നിരവധി മോഷണ വസ്തുക്കൾ

റിയാദ്: ഇഖാമ പരിശോധനക്കിടെ പിടിക്കപ്പെട്ട മൂന്ന് യമനി പൗരന്മാരുടെ താമസസ്ഥലത്ത് നിന്ന് കണ്ടെത്തിയത് നിരവധി മോഷണവസ്തുക്കൾ.

പോലീസ് പിടിയിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അയാളെ പിന്തുടർന്ന് പിടി കൂടിയ പോലീസ് അവരുടെ താമസ സ്ഥലം പരിശോധിക്കുകയായിരുന്നു.

4 സ്വർണ്ണച്ചെയിൻ, 15 മൊബൈൽ, 60 എ.സി, 6 വാനിറ്റി ബാഗ്, മദ്യക്കുപ്പി, ബുള്ളറ്റ് എന്നിവയാണു ഇവരുടെ താമസ്ഥലത്ത് കണ്ടെത്തിയത്.

ഇവരുടെ മോഷണങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെ ആവശ്യമായ നടപടിക്രമങ്ങൾക്ക് വിധേയമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്