തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ്റെ സെൽഫി അറബ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

റിയാദ്: മുൻ സൗദി ഭരണാധികാരി ഫഹദ് രാജാവിൻ്റെ മകൻ അബ്ദുൽ അസീസ് രാജകുമാരൻ്റെ തൻ്റെ പെൺകുട്ടികളോടൊപ്പം എടുത്ത ഒരു സെൽഫി ഇതിനകം സൗദി സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

ഒരു കൃഷിസ്ഥലത്ത് കാറിനുള്ളിൽ വെച്ച് തൻ്റെ പെൺകുട്ടികളായ ജൗഹറ, ലതീഫ എന്നിവരോടൊപ്പം എടുത്ത അബ്ദുൽ അസീസ് രാജകുമാരൻ്റെ സെൽഫിയാണു വൈറലാകുന്നത്.

അബ്ദുറഹ്മാൻ ബിൻ മുസാഅദ് രാജകുമാരനായിരുന്നു പ്രസ്തുത സെൽഫി ചിത്രം തൻ്റെ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തിയത്.

സെൽഫി ചിത്രം ഷെയർ ചെയ്ത അബ്ദുറഹ്മാൻ ബിൻ മുസാഅദ് രാജകുമാരൻ
അല്ലാഹു നിങ്ങളെ സംരക്ഷിക്കുകയും സന്തോഷം നൽകുകയും ചെയ്യട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്