തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കി

സൗദിയിലെ അൽ ഖർജ് ഗവർണ്ണറേറ്റിൽ ഒരു സൗദി പൗരനെ വധിച്ച കേസിൽ മറ്റൊരു സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അബ്ദുല്ലാ ബിൻ മനാഹി അദ്ദോസരി എന്ന സൗദി പൗരനെയാണു ഖാലിദ് ബിൻ ഫറാജ് അദ്ദോസരി എന്ന സൗദി പൗരനെ വെടി വെച്ച് കൊന്നതിനു തിങ്കളാഴ്ച രാവിലെ വധ ശിക്ഷക്ക് വിധേയനാക്കിയത്.

രണ്ട് പേരും തമ്മിലുള്ള വഴക്കായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രതിയെ പിടി കൂടി വിചാരണ ചെയ്യുകയും കുറ്റം തെളിയുകയും ചെയ്തതിനാൽ വധ ശിക്ഷ വിധിച്ച കോടതി ഉത്തരവ് നടപ്പാക്കാൻ റോയൽ കോർട്ട് നിർദ്ദേശിക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്