സൗദിയിൽ പിതാവിനെ ഉറക്കത്തിൽ കുത്തിക്കൊലപ്പെടുത്തിയ മകനെ വധശിക്ഷക്ക് വിധേയനാക്കി
അസീർ : ഉറങ്ങിക്കിടക്കുകയായിരുന്ന സ്വന്തം പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരന്റെ വധ ശിക്ഷ ചൊവ്വാഴ്ച നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബീഷയിലുള്ള ജമീൽ ബിൻ മുഹമ്മദ് എന്ന സൗദി പൗരനെയാണു പിതാവ് മുഹമ്മദ് ബിൻ സഊദിനെ കൊലപ്പെടുത്തിയതിനു വധ ശിക്ഷക്ക് വിധേയനാക്കിയത്.
ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ കത്തി കൊണ്ട് നിരവധി തവണ പ്രതി കുത്തുകയും അത് മരണ കാരണമാകുകയും ചെയ്യുകയായിരുന്നു.
പ്രതിയെ പിടികൂടുകയും അന്വേഷണത്തിൽ കുറ്റം തെളിയികുകയും ചെയ്തതിനെത്തുടർന്ന് കോടതി വധ ശിക്ഷ വിധിക്കുകയും വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
