തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

യാത്രാ നിരോധനം അന്താരാഷ്ട്ര സർവീസുകൾക്ക് മാത്രം

റിയാദ് : നിലവിലുള്ള യാത്രാ നിരോധനം അന്താരാഷ്ട്ര സർവീസുകൾക്ക് മാത്രമാണ് ബാധകമാകുകയെന്ന് സൗദി എയർലൈൻസ് അറിയിച്ചു.

ആഭ്യന്തര സർവീസുകൾക്ക് വിലക്ക് ബാധകമാകുമോ എന്ന ഒരു ഉപയോക്താവിന്റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു സൗദിയ.

നിലവിൽ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും ഒരാഴ്ചത്തേക്കാണു നിർത്തി വെച്ചിട്ടുള്ളത്. മുൻ കരുതൽ നടപടികളുടെ ഭാഗമായി ആവശ്യമെങ്കിൽ ഒരു ആഴ്ചത്തേക്ക് കൂടി യാത്രാ നിരോധനം നീട്ടും. സർവീസുകൾ പുനരാരംഭിച്ചാൽ അത് സോഷ്യൽ മീഡിയകളിലൂടെയും മറ്റു ഔദ്യോഗിക ചാനലുകളിലൂടെയും അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്