സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ ബാധിച്ച് മരിച്ചത് 4 പേർ മാത്രം
റിയാദ്: സൗദിയിൽ പുതുതായി 140 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 158 പേർ കൂടി രോഗമുക്തരായി. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരിൽ 97.73 ശതമാനം പേരും സുഖം പ്രാപിച്ചു.
നിലവിൽ 1948 പേർ മാത്രമാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 312 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
അതേ സമയം സൗദിയിലെ കൊറോണ മരണ നിരക്കിലെ കുറവ് തുടരുകയാണു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 പേർ മാത്രാമാണു മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 6295 ആയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
