സൗദിയിൽ ബാലനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച വിദേശിയെ വധശിക്ഷക്ക് വിധേയനാക്കി
ജിദ്ദ: പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലമായി പീഡിപ്പിച്ച വിദേശിയെ ഇന്ന് ജിദ്ദയിൽ വധശിക്ഷക്ക് വിധേയനാക്കി.
ഛാഡ് പൗരൻ ആദം സൈൻ ഈസയെയാണു പീഡനത്തിനും കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറുകൾ മോഷ്ടിക്കുകയും പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയും മറ്റു നിരവധി കുറ്റകൃത്യങ്ങൾ നടത്തുകയും ചെയ്തതിനു വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതിയെ പിടികൂടുകയും കുറ്റകൃത്യങ്ങൾ ചെയ്തതായി ബോധ്യമാകുകയും ചെയ്തതിനെത്തുടർന്ന് ക്രിമിനൽ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
വധശിക്ഷാ വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിട്ടതിനെത്തുടർന്ന് ചൊവ്വാഴ്ച രാവിലെ വധ ശിക്ഷ നടപ്പാക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa