Thursday, December 5, 2024
Saudi ArabiaTop Stories

മക്കയിൽ സൗദി വനിതയെയും വിദേശിയെയും വധ ശിക്ഷക്ക് വിധേയരാക്കി

മക്ക: മുൻ കൂട്ടി ആസൂത്രണം ചെയ്ത് സൗദി പൗരനെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സ്വദേശി വനിതയെയും നൈജീരിയൻ പൗരനെയും മക്കയിൽ വധ ശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഹതൂൻ ബിൻത് അലി എന്ന സൗദി വനിതയും അഹ്മദ് അബ്കർ എന്ന നൈജീരിയൻ പൗരനും ചേർന്ന് ബന്ദർ ബിൻ മജ്ഹൂദ് സഹ്രാനി എന്ന സൗദി പൗരനെ കൊലപ്പെടുത്തുകയായിരുന്നു.

വേഷം മാറി ഇരയുടെ വീട്ടിൽ കയറിച്ചെന്ന് ഇരയെ ബലമായി പിടിച്ച് വെച്ച് ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചായിരുന്നു പ്രതികൾ കൊലപാതകം നടത്തിയത്.

പ്രതികളെ അറസ്റ്റ് ചെയ്യുകയും കുറ്റം തെളിയിക്കപ്പെടുകയും ചെയ്തതിനെത്തുടർന്ന് ക്രിമിനൽ കോടതി വധ ശിക്ഷ വിധിക്കുകയായിരുന്നു. വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ബുധനാഴ്ച രാവിലെ മക്കയിൽ വെച്ച് വധ ശിക്ഷ നടപ്പാക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്