Thursday, December 5, 2024
Saudi ArabiaTop Stories

സൗദിയിൽ വിദേശികളുടെയോ കുടുംബാംഗങ്ങളുടെയോ പാസ്പോർട്ട് പിടിച്ച് വെച്ചാൽ 5000 റിയാൽ പിഴ

റിയാദ്: രാജ്യത്തെ വിദേശ തൊഴിലാളികളുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ പാസ്പോർട്ടുകൾ പിടിച്ച് വെക്കുന്നവർക്ക് 5,000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി മാനവ വിഭവ ശേഷി മന്ത്രാലയത്തിൻ്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്.

നേരത്തെ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നിയമ ലംഘനങ്ങൾ നടക്കുന്നതായി പരാതികൾ വീണ്ടും ഉയർന്ന സാഹചര്യത്തിലാണു മന്ത്രാലയം മുന്നറിയിപ്പ് ആവർത്തിച്ചത്.

അതേ സമയം പാസ്പോർട്ട് കേട് വരുമെന്നോ നഷ്ടപ്പെടുമെന്നോ മറ്റോ ഭയമുള്ള തൊഴിലാളികൾക്ക് രേഖാമൂലം ഉള്ള സമ്മത പത്രം നൽകിയ ശേഷം പാസ്പോർട്ട് തൊഴിലുടമയെ സൂക്ഷിക്കാൻ ഏൽപ്പിക്കാവുന്നതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്