സൗദിയിലെ ബൈക്ക് റാലിക്കിടെ അപകടത്തിൽ പെട്ട ഫ്രഞ്ച് റൈഡർ മരിച്ചു; വീഡിയോ കാണാം
സൗദിയിൽ നടക്കുന്ന 2021 ഡക്കർ റാലിക്കിടെ അപകടത്തിൽ പെട്ട ഫ്രഞ്ച് മോട്ടോർ സൈക്കിൽ റൈഡർ പിയർ ചെപിൻ അന്തരിച്ചു.
ഏഴാമത്തെ സ്റ്റേജിലായിരുന്നു അദ്ദേഹത്തിനു അപകടം സംഭവിച്ചത്. അപകടത്തിൽ പെട്ട പിയർ ചെപിനെ ജിദ്ദയിൽ നിന്ന് ഫ്രാൻസിലേക്കുള്ള മെഡിക്കൽ പ്ളെയിനിൽ കൊണ്ട് പോകുന്നതിനിടെയാണു മരണം സംഭവിച്ചത്.
ജിദ്ദയിൽ നിന്ന് തുടങ്ങി 7600 കിലോമീറ്ററുകൾ സഞ്ചരിച്ച് ജിദ്ദയിൽ തന്നെ അവസാനിക്കുന്നതാണു ഡക്കർ റാലി 2021.സൗദി അറേബ്യ ഇത് രണ്ടാം തവണയാണു ഡക്കർ റാലിക്ക് ആതിഥേയത്വം വഹിക്കുന്നത്.
ഫ്രഞ്ച് താരം ബൈക്ക് റൈഡിനിടെ അപകടത്തിൽ പെടുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
