തിങ്കളാഴ്‌ച, ജൂൺ 8, 2026
GCCTop Stories

പ്രവാസികളുടെ ശ്രദ്ധക്ക്; ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാൻ മടിക്കരുത്; നോർക്ക രെജിസ്റ്റ്രേഷൻ നടത്താത്തവർക്കും ആനുകൂല്യങ്ങൾ ലഭിക്കും

ജിദ്ദ: നോർക്കയിൽ രെജിസ്റ്റർ ചെയ്തിട്ടില്ലെന്നതിനാൽ നോർക്ക പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന പേടി പ്രവാസികൾക്ക് വേണ്ടെന്ന് ബന്ധപ്പെട്ടവർ സൂചന നൽകി.

നോർക്ക പ്രഖ്യാപിക്കുന്ന മുഴുവൻ ആനുകൂല്യങ്ങൾക്കും അപേക്ഷ നൽകുന്നതിനു പ്രവാസികൾ ശ്രദ്ധ ചെലുത്തണമെന്ന് നോർക്ക കൊച്ചി റീജ്യണൽ മാനേജർ കെ ആർ രജീഷ് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

നിലവിൽ നോർക്കയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ പൊതുവെ കുറവാണു കാണപ്പെടുന്നതെന്നും അപേക്ഷകൾ വർദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതോടൊപ്പം നോർക്കയിൽ ഓൺലൈൻ രെജിസ്റ്റ്രേഷൻ നടത്തി ഐ ഡി കാർഡ് സ്വന്തമാക്കുന്നതിൽ കാല താമസം വരുത്തരുതെന്നും എല്ലാ നോർക്കാ സേവനങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ പ്രവാസികൾക്കുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫോക്കസ് ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച നോർക്ക ആനുകൂല്യങ്ങളും അവകാശങ്ങളും എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു കെ ആർ രജീഷ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://chat.whatsapp.com/E55W3FN5wbOKNNSZvhqHAx

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്