തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയെ ലക്ഷ്യമാക്കി വന്ന ബോംബ് ഡ്രോണും സ്ഫോടക വസ്തുക്കൾ നിറച്ച ബോട്ടും തകർത്തു

റിയാദ്: സൗദി അറേബ്യയിലേക്ക് ഹൂത്തികൾ അയച്ച സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ പ്രതിരോധ സേന ആകാശത്ത് വെച്ച് തന്നെ തകർത്തു.

അതോടൊപ്പം ചെങ്കടലിൽ സ്ഫോടക വസ്തുക്കളുമായി പ്രത്യക്ഷപ്പെട്ട ഒരു ഹൂത്തി ബോട്ടും തകർത്തതായി പ്രതിരോധ സേന അറിയിച്ചു.

സൗദിയിലെ അതിർത്തി ഗ്രാമത്തിലേക്ക് ഒരാഴ്ച മുമ്പ് യമനിൽ നിന്ന് ഹൂത്തികൾ നടത്തിയ മിസൈലാക്രമണത്തെത്തുടർന്ന് സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു.

ജന വാസകേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തുന്ന പ്രകോപനപരമായ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്