സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ മാർച്ച് അവസാനം വരെ കാത്തിരിക്കേണ്ടി വരില്ലെന്ന് അംബാസഡർ
റിയാദ് : ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ വൈകാതെ ആരംഭിച്ചേക്കുമെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ: ഔസാഫ് സ ഈദ് പറഞ്ഞു.
സൗദി ആരോഗ്യമന്ത്രിയുമായി ഇത് സംബന്ധിച്ച് നടത്തിയ ചർച്ചകൾ ഏറെ പ്രതീക്ഷ നൽകുന്നുണ്ടെന്നും അംബാസഡർ വ്യക്തമാക്കി.
വിമാന സർവീസ് പുനരാരംഭിക്കുന്നതിനു മാർച്ച് 31 വരെ കാത്തിരിക്കേണ്ടി വരില്ല. ഇന്ത്യയിലെ കോവിഡ് വ്യാപനം കുറഞ്ഞ കാര്യം ആരോഗ്യമന്ത്രിയെ ധരിപ്പിക്കുകയും സൗദിയിലെ സ്പെഷ്യൽ കോവിഡ് ജാഗ്രതാ സമിതിയുടെ മീറ്റിംഗിൽ വിഷയം അവതരിപ്പിക്കുമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് പത്ത് മില്യൻ കോവിഡ് വാക്സിനുകൾ സൗദിയിൽ എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും അംബാസഡർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa